Wednesday, 12 August 2015
ഹൃദയത്തിൽനിന്നു മാഞ്ഞാലെ മരണമാവു
ഹൃദയത്തിൽനിന്നു
മാഞ്ഞാലെ മരണമാവു
(സഖാവ് ഒ.പി.എം
ന്റെ പത്നി രജനി അനുസ്മരിക്കുന്നു)
2005 മാർച്ച് മാസത്തിൽ വീടിനടുത്തുള്ള
അമ്പലത്തിലെ ഉത്സവദിവം, അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. വീട്ടുകാർ
പറഞ്ഞുറപ്പിച്ച വിവാഹം 2005 സെപ്തംബർ 8ലെ ശുഭ മുഹൂർത്തത്തിൽ മംഗളകരമായി നടന്നു.
ഞങ്ങൾക്ക് 2 പൊന്നു മക്കൾ - അഭിനവ് കൃഷ്ണയും അമൃതേന്ദുവും.
മുരാന്തകേട്ടൻ എന്ന്
നീട്ടി വിളിക്കാനുള്ള മടി, അതെന്നെ പാച്ചി എന്ന വിളിയിലെത്തിച്ചു. മരണം വരെയും
ഞാനദ്ദേഹത്തെ പാച്ചി എന്നു വിളിച്ചു. നല്ലൊരു സുഹൃത്താവാൻ അദ്ദേഹത്തിനു വളരെ വേഗം
കഴിഞ്ഞു. ഒരിക്കൽ പോലും പിണങ്ങാൻ അവസരം തരാതിരുന്ന പാച്ചിയുടെ മുഖത്തെ ചിരി
മായരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. തമാശ പറയും പോലെ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്
പറഞ്ഞ വിവാഹ ആശംസ “ ഈ മുഖത്തെ ചിരി മായാതിരിക്കട്ടെ!” എന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ജീവിത
പ്രാരാബ്ധങ്ങൾക്കും ഇടയിൽപോലും പിണങ്ങാതെ, പഴിചാരാതെ ഞങ്ങൾ ജീവിച്ചു.
സ്നേഹത്തിന്റെ മൂർത്തീരൂപമായിരുന്നു അദ്ദേഹം.
വിവാഹശേഷം ഒരു ഫാമിൽ മാനേജരായിരുന്ന
അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്കും പാർട്ടി പത്രവിതരണത്തിലേക്കും
ശ്രദ്ധ തിരിച്ചു. തന്റെ പ്രവർത്തന മേഖല ഏതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ പ്രമുഖ
പത്രങ്ങളുടെ ഏജന്റാക്കി. പൊതുപ്രവർത്തനത്തിനോടൊപ്പം
തന്റെ കലാജീവിതത്തിനും അദ്ദേഹം സമയം കണ്ടെത്തി. ഒരേസമയം നാടക നടനായും
മിമിക്രിക്കാരനായും നാടൻപാട്ടുകാരനായും മജിഷ്യനായും മാപ്പിളപ്പാട്ടുകാരനായും
അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ കവിതകളുടെ ഈണം കേൾവിക്കാർക്ക് മറക്കാനാവാത്ത
അനുഭവമാണ്.
തലോർ സർവ്വീസ് സഹകരണ ബാങ്കിൽ ഡയറക്ടർ
ബോർഡ് മെമ്പർ ആയിരിക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പാച്ചിയേട്ടൻ
പരാജയപ്പെട്ടു. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും എ.വൈ. എഫ്. ഐ.
മണ്ഡലം പ്രസിഡണ്ടായും പാർട്ടി ബാലവേദി ജില്ലാ കോർഡിനേറ്റർ ആയും പാച്ചിയേട്ടൻ
പ്രവർത്തിച്ചു. പൊതു പ്രവർത്തനത്തിനിടെയുണ്ടായ ജയിൽ വാസവും മറ്റു കേസുകളും
അദ്ദേഹത്തിന്റെ ഊർജ്ജം കൂട്ടിയതേയുള്ളു. തന്റെ പ്രവർത്തനത്തിലൂടെ
ആയിരക്കണക്കിനാളുകളെ സുഹൃത്തുക്കളാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. (തുടർന്നു വായിക്കുവാൻ
ഇവിടെ ക്ളിക്ക് ചെയ്യുക.)
അണികൾക്ക് ആവേശം പകർന്ന അമരക്കാരൻ
അണികൾക്ക് ആവേശം പകർന്ന അമരക്കാരൻ
(എ.ഐ. വൈ. എഫ്. പുതുക്കാട് മണ്ഡലം സെക്രട്ടറി അനീഷ് അനുസ്മരിക്കുന്നു)
പരിചയപ്പെട്ട ആരുടെയും മനസ്സിൽ നിന്നും മാഞ്ഞുപോകാതെ നിറഞ്ഞു നില്ക്കുന്ന ഏറെ സവിഷേതകളുള്ള മഹനീയ വ്യക്തിത്വമാണ് ഞങ്ങളുടെ പ്രിയപ്പെട്ട മുരാന്തകേട്ടൻ. കുടുംബത്തോടും ജീവിക്കുന്ന സമൂഹത്തോടും വിശ്വസിക്കുന്ന പ്രസ്ഥാനത്തോടും നൂറു ശതമാനം നീതി പുലർത്താൻ മുരാന്തകേട്ടനു സാധിച്ചിരുന്നു. തന്നിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനുള്ള വലിയ കഴിവ് മുരാന്തകേട്ടനു സ്വന്തമായിരുന്നു. ഞങ്ങളോട് പലരും പറഞ്ഞിട്ടുണ്ട്: “ഒരു തവണ പരിചയപ്പെട്ടാൽ പിന്നെ മറക്കാൻ സാധിക്കില്ല നിങ്ങളുടെ മുരാന്തകനെ” എന്ന്.
(തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
മുല്ലപ്പൂവിന്റെ നറുമണമുള്ള നല്ലൊരു സുഹൃത്ത്
മുല്ലപ്പൂവിന്റെ
നറുമണമുള്ള നല്ലൊരു സുഹൃത്ത്
(സുഹൃത്ത് പ്രജീഷ്
കുന്നത്തിന്റെ അനുസ്മരണം)
മുറ്റത്തെ
മുല്ലയ്ക്ക് മണമുണ്ട്.... ആ സുഗന്ധം ഞാനാവോളം ആസ്വദിച്ചിട്ടുണ്ട്..... ഇന്നും ആ
നൈർമല്യം ഞാനനുഭവിക്കുന്നു, മുരാന്തകൻ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകളായി.
അതെ ആ ഓർമ്മകളെന്നും എന്റെ കൂടെയുണ്ടാകും. ഒരു നല്ല മനുഷ്യന് വേണ്ട എല്ലാ
നന്മകളും ഗുണങ്ങളും ഞാൻ ആവോളം കണ്ടു എന്റെ സുഹൃത്തിൽ, കൃഷ്ണനാമനായ
മുരാന്തകേട്ടനിൽ......
തുടർന്നു
വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
Sunday, 28 June 2015
ദാരുണ അന്ത്യം
ദാരുണ
അന്ത്യം
2014
വിഷു ദിനത്തിൽ സ്വവസതിയിൽ നിന്നും കുടുംബസമേതം ചേറൂരിലുള്ള ഭാര്യ വീട്ടിലേക്ക്
പോകവെയാണ് നാടിനെ നടുക്കിയ ആ ദാരുണ സംഭവം അരങ്ങേറിയത്. വിഷുവിന്റെ എല്ലാ പൂത്തിരി
വെളിച്ചവും മനസ്സിലേറ്റി ആ കുടുബം പാലിയക്കര ബൈപാസ്സിലൂടെ വടക്കോട്ട് യാത്ര
തുടർന്നു. കുട്ടനെല്ലൂർ മേൽപ്പാലത്തിൽ വെച്ച് മുന്നിൽ പോയിരുന്ന ടെമ്പോ യാതൊരു
മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് നിറുത്തിയപ്പോൾ മുരാന്തകന്റെ ബൈക്കിന്
ഒഴിഞ്ഞുമാറാൻ ഇടമില്ലായിരുന്നു. കാലപാശവുമായി നിശ്ചലമായി വഴി മുടക്കി നിന്ന ആ
വാഹനത്തിൽ ചെന്നിടിച്ചാണ് ദാരുണമായ ആ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ
സംഭവസ്ഥലത്തു വെച്ചുതന്നെ മുരാന്തകൻ തൽക്ഷണം മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ
മകൻ അഭിനവ്, മകൾ അമൃത, പത്നി രജനി എന്നിവരെ
നല്ലവരായ നാട്ടുകാർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
COMRADE O.P. MURANTHAKAN
സഖാവ് ഒ.പി. മുരാന്തകൻ
നിറപുഞ്ചിരിയും തമാശകളുമായി ഏവരോടും സൗഹൃദം പങ്കിട്ടിരുന്ന സഖാവ് മുരാന്തകന്റെ വ്യക്തി വൈശിഷ്ട്യം സഖാവുമായി ഇടപഴകിയ ആർക്കും മറക്കാൻ കഴിയുകയില്ല. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുമായും പ്രത്യേകിച്ച് കുട്ടികളുമായും തന്റേതായ ശൈലിയിൽ ഗാഢമായ സ്നേഹ ബന്ധം പുലർത്തിയിരുന്നു സഖാവ് മുരാന്തകൻ. പത്രവിതരണം എന്ന തൊഴിൽ ചെയ്തുകൊണ്ട് മുഴുവൻ സമയപൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു സഖാവ്.
പുതുക്കാട്
നിയോജകമണ്ഡലത്തിലും പ്രത്യേകിച്ച് നെന്മണിക്കര പഞ്ചായത്തിലും രാഷ്ട്രീയ - സാമൂഹ്യ -
സാംസ്കാരിക മണ്ഡലങ്ങളിൽ എന്നും നിറസാന്നിദ്ധ്യമായിരുന്ന മുരാന്തകൻ സമ്പന്നമായ
സംഘടനാ വൈഭവത്തിനുടമയായിരുന്നു. ഒരു പൊതു പ്രവർത്തകന്റെ മൂല്യങ്ങൾ എന്നും
പാലിച്ചുപോന്നിരുന്ന സഖാവ് സാമൂഹ്യപ്രവർത്തകർക്ക് ഒരുത്തമ മാതൃകയായിരുന്നു എന്നത്
അവിതർക്കിതമായ വസ്തുതയാണ്.
എ. വൈ. എഫ്.ഐ. പുതുക്കാട് മണ്ഡലം പ്രസിഡന്റ്, സി.പി.ഐ. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച സഖാവ് മുരാന്തകൻ 5 വഷം തലോർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിൽ അംഗവുമായിരുന്നു.
എ. വൈ. എഫ്.ഐ. പുതുക്കാട് മണ്ഡലം പ്രസിഡന്റ്, സി.പി.ഐ. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച സഖാവ് മുരാന്തകൻ 5 വഷം തലോർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിൽ അംഗവുമായിരുന്നു.
Subscribe to:
Posts (Atom)