01 ഹൃദയത്തിൽനിന്നു മാഞ്ഞാലെ മരണമാവു
ഹൃദയത്തിൽനിന്നു മാഞ്ഞാലെ മരണമാവു
(സഖാവ് ഒ.പി.എം ന്റെ പത്നി രജനി അനുസ്മരിക്കുന്നു)
2005 മാർച്ച് മാസത്തിൽ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവദിവം, അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം 2005 സെപ്തംബർ 8ലെ ശുഭ മുഹൂർത്തത്തിൽ മംഗളകരമായി നടന്നു. ഞങ്ങൾക്ക് 2 പൊന്നു മക്കൾ - അഭിനവ് കൃഷ്ണയും അമൃതേന്ദുവും.
മുരാന്തകേട്ടൻ എന്ന് നീട്ടി വിളിക്കാനുള്ള മടി, അതെന്നെ പാച്ചി എന്ന വിളിയിലെത്തിച്ചു. മരണം വരെയും ഞാനദ്ദേഹത്തെ പാച്ചി എന്നു വിളിച്ചു. നല്ലൊരു സുഹൃത്താവാൻ അദ്ദേഹത്തിനു വളരെ വേഗം കഴിഞ്ഞു. ഒരിക്കൽ പോലും പിണങ്ങാൻ അവസരം തരാതിരുന്ന പാച്ചിയുടെ മുഖത്തെ ചിരി മായരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. തമാശ പറയും പോലെ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞ വിവാഹ ആശംസ “ ഈ മുഖത്തെ ചിരി മായാതിരിക്കട്ടെ!” എന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ജീവിത പ്രാരാബ്ധങ്ങൾക്കും ഇടയിൽപോലും പിണങ്ങാതെ, പഴിചാരാതെ ഞങ്ങൾ ജീവിച്ചു. സ്നേഹത്തിന്റെ മൂർത്തീരൂപമായിരുന്നു അദ്ദേഹം.
വിവാഹശേഷം ഒരു ഫാമിൽ മാനേജരായിരുന്ന അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്കും പാർട്ടി പത്രവിതരണത്തിലേക്കും ശ്രദ്ധ തിരിച്ചു. തന്റെ പ്രവർത്തന മേഖല ഏതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ പ്രമുഖ പത്രങ്ങളുടെ ഏജന്റാക്കി. പൊതുപ്രവർത്തനത്തിനോടൊപ്പം തന്റെ കലാജീവിതത്തിനും അദ്ദേഹം സമയം കണ്ടെത്തി. ഒരേസമയം നാടക നടനായും മിമിക്രിക്കാരനായും നാടൻപാട്ടുകാരനായും മജിഷ്യനായും മാപ്പിളപ്പാട്ടുകാരനായും അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ കവിതകളുടെ ഈണം കേൾവിക്കാർക്ക് മറക്കാനാവാത്ത അനുഭവമാണ്.
തലോർ സർവ്വീസ് സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡ് മെമ്പർ ആയിരിക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പാച്ചിയേട്ടൻ പരാജയപ്പെട്ടു. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും എ. ഐ. വൈ. എഫ്. ഐ. മണ്ഡലം പ്രസിഡണ്ടായും പാർട്ടി ബാലവേദി ജില്ലാ കോർഡിനേറ്റർ ആയും പാച്ചിയേട്ടൻ പ്രവർത്തിച്ചു. പൊതു പ്രവർത്തനത്തിനിടെയുണ്ടായ ജയിൽ വാസവും മറ്റു കേസുകളും അദ്ദേഹത്തിന്റെ ഊർജ്ജം കൂട്ടിയതേയുള്ളു. തന്റെ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിനാളുകളെ സുഹൃത്തുക്കളാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. (തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
(എ.ഐ. വൈ. എഫ്. പുതുക്കാട് മണ്ഡലം സെക്രട്ടറി അനീഷ് അനുസ്മരിക്കുന്നു)
പരിചയപ്പെട്ട ആരുടെയും മനസ്സിൽ നിന്നും മാഞ്ഞുപോകാതെ നിറഞ്ഞു നില്ക്കുന്ന ഏറെ സവിഷേതകളുള്ള മഹനീയ വ്യക്തിത്വമാണ് ഞങ്ങളുടെ പ്രിയപ്പെട്ട മുരാന്തകേട്ടൻ. കുടുംബത്തോടും ജീവിക്കുന്ന സമൂഹത്തോടും വിശ്വസിക്കുന്ന പ്രസ്ഥാനത്തോടും നൂറു ശതമാനം നീതി പുലർത്താൻ മുരാന്തകേട്ടനു സാധിച്ചിരുന്നു. തന്നിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനുള്ള വലിയ കഴിവ് മുരാന്തകേട്ടനു സ്വന്തമായിരുന്നു. ഞങ്ങളോട് പലരും പറഞ്ഞിട്ടുണ്ട്: “ഒരു തവണ പരിചയപ്പെട്ടാൽ പിന്നെ മറക്കാൻ സാധിക്കില്ല നിങ്ങളുടെ മുരാന്തകനെ” എന്ന്.
(തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
02 മുല്ലപ്പൂവിന്റെ നറുമണമുള്ള നല്ലൊരു സുഹൃത്ത്
(സുഹൃത്ത് പ്രജീഷ് കുന്നത്തിന്റെ അനുസ്മരണം)
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്.... ആ സുഗന്ധം ഞാനാവോളം ആസ്വദിച്ചിട്ടുണ്ട്..... ഇന്നും ആ നൈർമല്യം ഞാനനുഭവിക്കുന്നു, മുരാന്തകൻ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകളായി. അതെ ആ ഓർമ്മകളെന്നും എന്റെ കൂടെയുണ്ടാകും. ഒരു നല്ല മനുഷ്യന് വേണ്ട എല്ലാ നന്മകളും ഗുണങ്ങളും ഞാൻ ആവോളം കണ്ടു എന്റെ സുഹൃത്തിൽ, കൃഷ്ണനാമനായ മുരാന്തകേട്ടനിൽ......
(തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
No comments:
Post a Comment