സഖാവ് ഒ.പി. മുരാന്തകൻ
ആമുഖം
‘മുറ്റത്തെ മുല്ലയ്ക്കു മണമില്ല’ എന്ന ചൊല്ല് മലയാളത്തിൽ വളരെ സുപരിചിതമാണ്. ഓരോ മലയാളിയും തന്റെ ജീവിതത്തിൽ ഒരായിരം പ്രാവശ്യമെങ്കിലും ഈ ചൊല്ല് കേട്ടിരിക്കും. പലരും അതിന്റെ അർത്ഥമോ ആശയമോ എന്തെന്നു ചിന്തിക്കാറില്ല. മുറ്റത്തു വളരുന്ന മുല്ലയ്ക്കു അതിവിശിഷ്ട ഗുണങ്ങളുള്ള , പരിശുദ്ധിയുടെ ശുഭ്രനിറമണിഞ്ഞ പൂക്കളുണ്ട്, അതിന് ഹൃദ്യമായ മണമുണ്ട് എന്നെല്ലാം അറിയാമെങ്കിലും മുല്ലയ്ക്കു നാം വലിയ അംഗീകാരമൊന്നും നല്കാറില്ല. ഇതു തന്നെയാണ് നമുക്കു ചുറ്റുമുള്ള പ്രാദേശിക ജനസേവകരുടെ കാര്യവും, സേവനത്തിന്റെ മുല്ലപ്പൂ ഗന്ധം പരത്തി, തങ്ങൾക്കു ചുറ്റുമുള്ള പ്രദേശത്തിൽ പ്രവർത്തിക്കുന്ന അവർക്ക് അർഹിക്കുന്ന അങ്ങീകാരമോ പ്രസക്തിയോ നല്കുവാൻ നാം മറന്നു പോകുന്നു. അവരുടെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുകയോ പഠനവിഷയമാക്കപ്പെടുകയോ ചെയ്യുന്നില്ല. വളരെ ലജ്ജാകരമായ ഒരവസ്ഥയാണിത്. അംഗീകാരമോ അഭിനന്ദനങ്ങളൊ നല്കിയില്ലെങ്കിലും അവഗണന ഒരിക്കലും പാടില്ല. പ്രാദേശിക ജനസേവകരിൽ നിന്നും, അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ ഭാവി തലമുറ നാടിനെ സ്നേഹിക്കുന്ന, നാട്ടാരെ സ്നേഹിക്കുന്ന, സഹോദരങ്ങളെ സ്നേഹിക്കുന്ന, മാതാപിതാക്കളെ സ്നേഹിക്കുന്നവരായിത്തീരണം അതിനു പ്രാദേശിക ചരിത്രങ്ങൾ രേഖപ്പെടുത്തിയേ തീരൂ
ചുരുങ്ങിയ കാലയളവിൽ ജീവിതയാത്ര പൂർത്തിയാക്കിയെങ്കിലും ഒരിക്കലും നഷ്ടപ്പെടാത്ത് മുല്ലപ്പൂ മണം നാട്ടിലും നാട്ടുകാരുടെ മനസ്സിലും പരത്തി നമ്മെ വേർപ്പിരിഞ്ഞ മുരാന്തകൻ എന്ന് ബഹുമുഖ പ്രതിഭയുടെ ജീതാനുഭവങ്ങൾ നമുക്കിവിടെ നട്ടുവളർത്താം. അതിവിടം സുഗന്ധപൂരിതമാക്കട്ടെ.
നിറപുഞ്ചിരിയും തമാശകളുമായി ഏവരോടും സൗഹൃദം പങ്കിട്ടിരുന്ന സഖാവ് മുരാന്തകന്റെ വ്യക്തി വൈശിഷ്ട്യം സഖാവുമായി ഇടപഴകിയ ആർക്കും മറക്കാൻ കഴിയുകയില്ല. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുമായും പ്രത്യേകിച്ച് കുട്ടികളുമായും തന്റേതായ ശൈലിയിൽ ഗാഢമായ സ്നേഹ ബന്ധം പുലർത്തിയിരുന്നു സഖാവ് മുരാന്തകൻ. പത്രവിതരണം എന്ന തൊഴിൽ ചെയ്തുകൊണ്ട് മുഴുവൻ സമയപൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു സഖാവ്.
പുതുക്കാട് നിയോജകമണ്ഡലത്തിലും പ്രത്യേകിച്ച് നെന്മണിക്കര പഞ്ചായത്തിലും രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളിൽ എന്നും നിറസാന്നിദ്ധ്യമായിരുന്ന മുരാന്തകൻ സമ്പന്നമായ സംഘടനാ വൈഭവത്തിനുടമയായിരുന്നു. ഒരു പൊതു പ്രവർത്തകന്റെ മൂല്യങ്ങൾ എന്നും പാലിച്ചുപോന്നിരുന്ന സഖാവ് സാമൂഹ്യപ്രവർത്തകർക്ക് ഒരുത്തമ മാതൃകയായിരുന്നു എന്നത് അവിതർക്കിതമായ വസ്തുതയാണ്.
എ. വൈ. എഫ്.ഐ. പുതുക്കാട് മണ്ഡലം പ്രസിഡന്റ്, സി.പി.ഐ. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച സഖാവ് മുരാന്തകൻ 5 വഷം തലോർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിൽ അംഗവുമായിരുന്നു.
എ. വൈ. എഫ്.ഐ. പുതുക്കാട് മണ്ഡലം പ്രസിഡന്റ്, സി.പി.ഐ. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച സഖാവ് മുരാന്തകൻ 5 വഷം തലോർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിൽ അംഗവുമായിരുന്നു.
ജനനം
ചിറ്റിശ്ശേരി ദേശത്ത് ഊരോക്കാരൻ
പൊന്നായിക്കും പെരുമ്പുറത്ത് കല്യാണിക്കും മൂന്നു മക്കൾ - ശാരദ, മുകുന്ദൻ,
മുരാന്തകൻ അതാണവരുടെ പേരുകൾ. 1972 ഫെബ്രുവരിയിലെ ഏഴാം സുദിനം, അതെ അന്നാണ് പൊന്നായിയുടെയും കല്യാണിയുടെയും മൂന്നാമത്തെ
കുട്ടി പിറന്നത്. മതാചാരപ്രകാരം യഥാസമയം കുട്ടിക്ക് മുരാന്തകൻ എന്നു നാമകരണം
ചെയ്തു. മുരാന്തകൻ, ചേച്ചി ശാരദ, ചേട്ടൻ മുകുന്ദൻ എന്നീ മൂവർ സംഘം അയൽപ്പക്കത്തെ
മറ്റു കുട്ടികളുമുമായി ഒത്തു ചേർന്ന് കളിച്ചു രസിച്ചു ചെലവഴിച്ചു. അച്ചനും
അമ്മയും വീട്ടിലെ ബുദ്ധിമുട്ടുകൾ കുട്ടികളെ അറിയിക്കാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിച്ചിരിക്കണം.
വിദ്യാഭ്യാസം
അഞ്ചു വയസ്സു കഴിഞ്ഞപ്പോൾ അച്ചൻ പൊന്നായി മുരാന്തകനെ എറവക്കാട് ഒ. എം. എസ്. എൽ.പി. സ്കൂളിൽ ചേർത്തു. പ്രൈമറി വിദ്യാഭ്യാ പൂർത്തിയാക്കിയതിനു ശേഷം മുരാന്തകൻ നെന്മണിക്കര എം. കെ. എം. യു. പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ത്യാഗരാജർ ഹൈസ്കൂളിലും ആയി നടത്തി. പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം ആമ്പല്ലൂർ കീറ്റ്സ് കോളേജിലായിരുന്നു. വീട്ടിലെ സാമ്പത്തിക വിഷമതകൾ മനസ്സിലാക്കിയ മുരാന്തകൻ തുടർപഠനത്തിനു തുനിഞ്ഞില്ല; പകരം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാൻ തയ്യാറാവുകയായിരുന്നു. (തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
അഞ്ചു വയസ്സു കഴിഞ്ഞപ്പോൾ അച്ചൻ പൊന്നായി മുരാന്തകനെ എറവക്കാട് ഒ. എം. എസ്. എൽ.പി. സ്കൂളിൽ ചേർത്തു. പ്രൈമറി വിദ്യാഭ്യാ പൂർത്തിയാക്കിയതിനു ശേഷം മുരാന്തകൻ നെന്മണിക്കര എം. കെ. എം. യു. പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ത്യാഗരാജർ ഹൈസ്കൂളിലും ആയി നടത്തി. പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം ആമ്പല്ലൂർ കീറ്റ്സ് കോളേജിലായിരുന്നു. വീട്ടിലെ സാമ്പത്തിക വിഷമതകൾ മനസ്സിലാക്കിയ മുരാന്തകൻ തുടർപഠനത്തിനു തുനിഞ്ഞില്ല; പകരം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാൻ തയ്യാറാവുകയായിരുന്നു. (തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
തൊഴിൽ
ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുരാന്തകൻ കെട്ടാത്ത വേഷങ്ങളില്ല, ചെയ്യാത്ത ജോലികളില്ല. കള്ളു ചെത്തുകാരൻ, കൃഷിക്കാരൻ, വാർക്കപ്പണിക്കാരൻ, ഓട്ടുകമ്പനി തൊഴിലാളി, പിന്നീട് മേസ്ത്തിരി, പത്രവിതരണക്കാരൻ, പത്രം ഏജന്റ്, pകേബിൾ പണിക്കാരൻ, (നാടൻ) പാട്ടുകാരൻ, നാടക നടൻ, മജിഷ്യൻ, ഫാം മാനേജർ - എത്ര വൈവിദ്ധ്യമേറിയ തൊഴിലുകളാണ് മുരാന്തകൻ ചെയ്തതെന്നു നോക്കൂ.
ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുരാന്തകൻ കെട്ടാത്ത വേഷങ്ങളില്ല, ചെയ്യാത്ത ജോലികളില്ല. കള്ളു ചെത്തുകാരൻ, കൃഷിക്കാരൻ, വാർക്കപ്പണിക്കാരൻ, ഓട്ടുകമ്പനി തൊഴിലാളി, പിന്നീട് മേസ്ത്തിരി, പത്രവിതരണക്കാരൻ, പത്രം ഏജന്റ്, pകേബിൾ പണിക്കാരൻ, (നാടൻ) പാട്ടുകാരൻ, നാടക നടൻ, മജിഷ്യൻ, ഫാം മാനേജർ - എത്ര വൈവിദ്ധ്യമേറിയ തൊഴിലുകളാണ് മുരാന്തകൻ ചെയ്തതെന്നു നോക്കൂ.
ജീവിതത്തിൽ വരവുചെലവുകളുടെ രണ്ടറ്റങ്ങൾ
കൂട്ടിമുട്ടിക്കുവാനുള്ള തത്രപ്പാടിൽ, ജീവിതയാത്രയിൽ, കെട്ടിയാടേണ്ടി വരുന്ന വേഷങ്ങളെത്ര?
എല്ലാം ആടിയേ തീരൂ, ജീവിതമാകുന്ന നാടകം കഴിഞ്ഞു അരങ്ങിൽ നിന്നും താഴെ
ഇറങ്ങുന്നതു വരെ.
(തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
വിവാഹം കുടുംബം
ഒരുത്സവപ്പറമ്പിൽ വച്ചു കണ്ടു,
പരിചയപ്പെട്ടു, ആ സൗഹൃദം വളർന്നു; എങ്കിലും വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ
മാതാപിതാക്കളെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന മുരാന്തകൻ തന്റെ മനസ്സിലെ മോഹം
മാതാപിതാക്കളോട് തുറന്നു പറയുവാൻ മടിച്ചില്ല. മകന്റെ മനസ്സറിഞ്ഞ മാതാപിതാക്കൾ
നാട്ടുനടപ്പനുസരിച്ച് പെണ്ണിന്റെ മാതാവിതാക്കളെ സമീപിക്കുകയും വിവാഹത്തിനുള്ള
ഒരുക്കങ്ങൾ ചെയ്യുകയുമാണുണ്ടായത്; ക്ഷമിക്കണം പെൺകുട്ടിയെ കുറിച്ചിതുവരെ ഒന്നും
പറഞ്ഞില്ല അല്ലേ. പറയാം. ചേറൂർ എന്ന സ്ഥലത്തു താമസിക്കുന്ന വലിയപറമ്പിൽ
കൊച്ചനിയന്റെ മകൾ രജനിയാണ് പെൺകുട്ടി. നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും
സാന്നിദ്ധ്യത്തിൽ മുരാന്തകന്റെയും രജനിയുടെയും വിവാഹം 2005 സെപ്തംബർ എട്ടാം
തിയ്യതി മംഗളകരമായി നടന്നു. സന്തോഷകരമായ
വിവാഹജീവിതമായിരുന്നു മുരാന്തകൻ - രജനി ദമ്പതിമാരുടേത്. പരസ്പരം അറിഞ്ഞ്,
സ്നേഹിച്ച് ആ ദമ്പതികൾ ജീവിതയാത്ര തുടർന്നു. അവരുടെ ജീവിതവല്ലരിയിൽ രണ്ടു
കുസുമങ്ങൾ വിരിഞ്ഞു - അഭിനവ് കൃഷ്ണയും അമൃതേന്ദുവും.
(കുടുംബ ജീതത്തെ
ക്കുറിച്ച് കൂടുതലറിയാൻ രജനിയുടെ അനുസ്മരണങ്ങൾ വായിക്കുക. (തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
സഖാവ്
ഒ.പി. മുരാന്തകന്റെ സാമൂഹ്യപ്രവർത്തനങ്ങൾ
നിറപുഞ്ചിരിയും തമാശകളുമായി
ഏവരോടും സൗഹൃദം പങ്കിട്ടിരുന്ന സഖാവ് മുരാന്തകന്റെ വ്യക്തി വൈശിഷ്ഠ്യം സഖാവുമായി
ഇടപഴകിയ ആർക്കും മറക്കാൻ കഴിയുകയില്ല. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുമായും
പ്രത്യേകിച്ച് കുട്ടികളുമായും തന്റേതായ ശൈലിയിൽ ഗാഢമായ സ്നേഹ ബന്ധം പുലർത്തിയിരുന്നു
സഖാവ് മുരാന്തകൻ. പത്രവിതരണം എന്ന തൊഴിൽ ചെയ്തുകൊണ്ട് മുഴുവൻ
സമയപൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു സഖാവ്.
പുതുക്കാട് നിയോജകമണ്ഡലത്തിലും പ്രത്യേകിച്ച് നെന്മണിക്കര പഞ്ചായത്തിലും രാഷ്ട്രീയ- സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളിൽ എന്നും നിറസാന്നിദ്ധ്യമായിരുന്ന മുരാന്തകൻ സമ്പന്നമായ സംഘടനാവഭവത്തിനുടമയായിരുന്നു. ഒരു പൊതു പ്രവർത്തകന്റെ മൂല്യങ്ങൾ
എന്നും പാലിച്ചുപോന്നിരുന്ന സഖാവ് സാമൂഹ്യപ്രവർത്തകർക്ക് ഒരു ഒത്തമ
മാതൃകയായിരുന്നു എന്നത് അവിതർക്കിതമായ വസ്തുതയാണ്.
എ. വൈ. എഫ്.ഐ. പുതുക്കാട്
മണ്ഡലം പ്രസിഡന്റ്, സി.പി.ഐ. നെന്മണിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ
നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച സഖാവ് മുരാന്തകൻ 5 വഷം തലോർ സർവ്വീസ്
സഹകരണ ബാങ്കിന്റെ ഭരണ സമിതിയിൽ അംഗവുമായിരുന്നു.
(തുടർന്നു വായിക്കുവാൻ
ഇവിടെ ക്ളിക്ക് ചെയ്യുക.)
ദാരുണ
അന്ത്യം
2014 വിഷു ദിനത്തിൽ സ്വവസതിയിൽ നിന്നും കുടുംബസമേതം
ചേറൂരിലുള്ള ഭാര്യവീട്ടിലേക്ക് പോകവെയാണ് നാടിനെ നടുക്കിയ ആ ദാരുണ സംഭവം
അരങ്ങേറിയത്. വിഷുവിന്റെ എല്ലാ പൂത്തിരി വെളിച്ചവും മനസ്സിലേറ്റി ആ കുടുബം
പാലിയക്കര ബൈപാസ്സിലൂടെ വടക്കോട്ട് യാത്ര തുടർന്നു. കുട്ടനെല്ലൂർ മേല്പ്പാലത്തിൽ
വെച്ച് മുന്നിൽ പോയിരുന്ന ടെമ്പോ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന്
നിറുത്തിയപ്പോൾ മുരാന്തകന്റെ ബൈക്കിന് ഒഴിഞ്ഞുമാറാൻ ഇടമില്ലായിരുന്നു.
കാലപാശവുമായി നിശ്ചലമായി വഴി മുടക്കി നിന്ന ആ വാഹനത്തിൽ ചെന്നിടിച്ചാണ് ദാരുണമായ
ആ അപകടം സഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മുരാന്തകൻ
തല്ക്ഷണം മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മകൻ അഭിനവ്, മകൾ അമൃത, പത്നി രജനി
എന്നിവരെ നല്ലവരായ നാട്ടുകാർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. (തുടർന്നു വായിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക.)
No comments:
Post a Comment